Sunday, April 10, 2011

ഓര്‍മകളുടെ പൂന്തോട്ടത്തില്‍ എന്നും വാടാതിരിക്കട്ടെ < കമല സുരയ്യ >

സ്നേഹിക്കാനും സ്നേഹിക്കപെടാനും ഇത്രയേറെ കൊതിച്ചൊരാള്‍ ,വര്‍ത്തമാനവും എഴുത്തും സ്നേഹത്തിനു വേണ്ടി മാറ്റിവെചോരാല്‍ ,ഒടുക്കം ജീര്‍ണതയുടെ പുറംതോട് പൊട്ടിച്ചു യഥാര്‍ത്ഥ സ്നേഹത്തിന്റെ നീര്‍മാതള തീരത്തേക്ക് നടന്നു മറഞ്ഞൊരാള്‍ , ഇതൊക്കെയാണ് സുരയ്യ..........നാലപ്പാട്ടെ നായര്‍ തറവാട്ടില്‍ നിന്നും പാളയം പള്ളിയിലെ ആറടി മന്നിലെകുള്ള യാത്രയില്‍ അവര്‍ തീര്‍ത്തത് സ്നേഹബന്ധത്തിന്റെ സ്വര്‍ണ നൂല്‍ പാലമാണ് . കമല സുരയ്യ....അവര്‍ ഇട്ടേച്ചു പോയ ആ സ്നേഹ സന്ദേശം ...എന്നും മരിക്കാത്ത ആ നീര്‍മാതളം എല്ലാ വായനക്കാരും അവരുടെ മനസ്സിന്‍റെ ഒര്മചെപ്പില്‍ ഒരു കൂടോരുക്കിയിട്ടുണ്ട്,

വരികളായി സ്വരമായി ഇന്നും നമ്മുക്കിടയില്‍ അവര്‍ ശാന്തമായി ഒഴുകുകയാണ് ...സ്നേഹത്തിന്റെ മഴമേഘങ്ങളെ നമ്മള്‍ക്കായി സ്വരൂപിച്ച്, പലപ്പോഴും വേദനിക്കുന്നവരുടെ ഊഷിര ഭൂവില്‍,മഴയായി പെയിത് , പൂവിടുന്ന നിര്‍മാദളം പോലെ ....പ്രാര്‍ഥനകള്‍ മാത്രമേ പകരം വെക്കാനോള്ളൂ...പിന്നേ ഒരു കൈ കുമ്പിള്‍ സ്നേഹപുഷ്പ്പങ്ങളും.....
പ്രിയപ്പെട്ട എഴുത്തുകാരീ, ഓരോ വയനയിലെക്കും പുതുതായി എന്തെങ്കിലും സൂക്ഷിച്ചു വയ്ക്കുന്ന നിങ്ങളുടെ കഥകളും കവിതകളും ഞങ്ങള്‍ എന്ന് ഓര്‍ക്കും .ഒപ്പം നിങ്ങളെയും.
എന്റെ സ്നെഹം .......... എന്റെ മനസ് ...............അത് ഈ ജനമം നിനക്ക് മാത്രം പകെഷെ ! നീ അത് മനസ്സിലാക്കുമ്പൊഴെക്കും ഈ ജനമം കൊഴിഞു പൊകും . എങ്കിലും ഈ ജനമം ഞാന് കാത്ത് ഇരുന്നപൊലെ വരും ജനമത്തിലും നിനക്കായ് .............. നിനക്കായ് .............. മത്രം ........................” എന്‍റെ സ്നേഹം ഇളം വെയിലാണ് , വേനല്‍ മഴയാണ് , നിലാവാണ്‌. എന്‍റെ സ്നേഹം ലഭിച്ചവരോട് എനിക്ക് തന്നെ അസൂയ തോന്നുന്നു . സ്നേഹിക്കപ്പെട്ട ആ ഹ്രസ്വകാലം സ്വര്‍ലോക സംതൃപ്തി അവര്‍ക്ക് കൊടുത്തിരിക്കണം . പരിപൂര്‍ണതയില്‍ നിന്ന് അപൂര്‍ണതയിലേക്ക് വഴുതി വീണപ്പോള്‍ ആ വീഴ്ചയുടെ കാരണം അവര്‍ക്കു മനസ്സിലായിരിക്കില്ല . തീര്‍ച്ച,, പക്ഷെ എന്നെ വെറുക്കാന്‍ അവര്‍ക്കു കഴിയുകയില്ല.! ( Kamala Surayya)

http://www.mathrubhumi.com/static/others/specials/comments.php?cat=595&pageno=2